സ്കോട്ട്‌ലന്റുകാരനായ ഭിഷഗ്വരനും സഞ്ചാരിയും പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച് വിലപ്പെട്ട ചരിത്രക്കുറിപ്പുകൾ രേഖപ്പെടുത്തിയ പ്രകൃതികാരനുമെന്ന നിലയിൽ പ്രസിദ്ധനുമാണ് ഫ്രാൻസിസ് ബുക്കാനൻ (ഇംഗ്ലീഷ്: Francis Buchanan-Hamilton). പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ച് അറിയാനുള്ള പ്രധാനരേഖകളിലൊന്നാണ് അദേഹത്തിൻറെ സഞ്ചാരക്കുറിപ്പുകൾ. അദ്ദേഹത്തിന്റെ ആദ്യദൗത്യത്തിലെ വിവരങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് മുതൽകൂട്ടായിരുന്നു.[1] ടിപ്പു സുൽത്താന്റെ പതനത്തിനു ശേഷമുള്ള കാലത്തെ വിശദ വിവരങ്ങൾ ക്രോഡീകരിക്കാനായാണ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവിൻറെ നിർദ്ദേശപ്രകാരം രണ്ടാമതും ബുക്കാനൻ നിയുക്തനായത്. [2]ബുക്കാനൻ എന്ന പേരുപേക്ഷിച്ച് ഹാമിൽട്ടൺ എന്ന പേരു സ്വീകരിച്ചതു മൂലം പിൽക്കാലത്ത് അദ്ദേഹം ഫ്രാൻസിസ് ഹാമിൽട്ടൺ എന്നും അറിയപ്പെട്ടു. ഇന്ന് ഫ്രാൻസിസ് ഹാമിൽട്ടൻ-ബുക്കാനൻ എന്നാണ് വിവക്ഷിച്ചു വരുന്നത്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായി ജോലി സ്വീകരിച്ച് ബംഗാളിലെത്തി. [5] ഭാരതത്തിലേക്കുള്ള യാത്രക്കിടയിൽ കുറച്ചുകാലം പെഗൂവിലും അന്തമാനിലും താമസിച്ചു. സസ്യശാസ്ത്രത്തിലെ പ്രത്യേക താല്പര്യം ഈ സമയത്ത് അവിടങ്ങളിലെ സസ്യങ്ങളെക്കുറിച്ച് പഠിക്കാൻ അദ്ദേഹത്തിനെ പ്രേരിപ്പിച്ചു. ബംഗാളിലെ സസ്യങ്ങൾ മാത്രമല്ല ഗംഗയിലേയും ബ്രഹ്മപുത്രയിലേയും മത്സ്യങ്ങളെ വരെ അദ്ദേഹം പഠനവിധേയമാക്കി. അന്നു വരെ കണ്ടത്താത്ത 100 ഇനം മത്സ്യങ്ങളെ അദ്ദേഹം കണ്ടെത്തി. ജീവ ശാസ്ത്ര മേഖലയിൽ അദ്ദേഹം കണ്ടെത്തിയയും തിരിച്ചറിഞ്ഞതുമായ വർഗ്ഗങ്ങളെ നാമകരണവേളയിൽ "Buch.-Ham" എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചു വരുന്നു.
ബംഗാളിലെ പഠനത്തിനിടക്കാണ് വെല്ലസ്ലിപ്രഭു അദ്ദേഹത്തിനു മലബാറിലേക്കുള്ള പുതിയ നിയോഗം സമർപ്പിച്ചത്. 1800 ഏപ്രിൽ 23 നു അദ്ദേഹം യാത്ര തിരിച്ചു. മദ്രാസിൽ നിന്ന് മൈസൂർ, കർണ്ണാടകം എന്നീ സ്ഥലങ്ങൾ വഴി മലബാറിൽ 1801 ജൂലൈ 6നു യാത്ര അവസാനിപ്പിച്ചു. യാത്രയിലുടനീളം വിവിധ മതസ്ഥരായ ജനങ്ങളെ നേരിൽ കണ്ട് അവരുടെ അനുഭവങ്ങൾ, ആചാരവിശേഷങ്ങൾ, ജീവിതായോധനമാർഗ്ഗങ്ങൾ, അറിവുകൾ എന്നിവ ചോദിച്ചറിഞ്ഞു. നാടിന്റെ ചരിത്രം അന്വേഷിച്ച് രേഖപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഗാഢമായ ഗവേഷണരേഖകളുടെ ആധികാരിക സ്വഭാവം മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി ആ ഗവേഷണരേഖകൾ അവരുടെ സ്വന്തം നിലക്ക് 1807-ൽ ലണ്ടനിൽനിന്ന് മൂന്ന് ബ്രഹദ് വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. A journey from Madras through Mysore, Canara and Malabar എന്നായിരുന്നു ഗ്രന്ഥത്തിന്റെ നാമം.
A journey from Madras through Mysore, Canara and Malabar എന്നഗ്രന്ഥത്തില്‍ അട്ടപ്പാടി, മണ്ണാര്‍ക്കാട്, കുന്തിപ്പുഴ, സൈലന്റെ വാലി എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
by Ashik Edathanattukara
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ