സൈലന്റ്വാലി

        നിശ്ശബ്ദതയുടെ നിഗൂഢതകള്കാത്തുവച്ച സൈരന്ധ്രിവനം. മനുഷ്യന്റെ കൈകടത്തലില്അന്യംനിന്നുപോയേക്കാവുന്ന അനേകം ജീവികളെയും 20 കിലോമീറ്ററോളം ദൂരത്തില്കുന്തിപ്പുഴയെയും മനുഷ്യസ്പര്ശമേല്ക്കാതെ കാത്തുസൂക്ഷിക്കുന്ന കാടിന്റെ നിഗൂഢസൗന്ദര്യം. ലോകത്തിനു പക്ഷേ സൈരന്ധ്രി മറ്റൊരു പേരില്സുപരിചിതമാണ്- സൈലന്റ്വാലി. ജീവജലത്തിന്റെ ഉറവ വറ്റാത്ത മഴക്കാടുകളും സിംഹവാലന്കുരങ്ങും ഉള്പ്പെടെയുള്ള അനേക ജീവജാലങ്ങളും ഒരുപോലെ വാണരുളുന്ന ജൈവവൈവിധ്യത്തിന്റെ തറവാട്. ചീവീടുകളുടെ ശബ്ദമില്ലാത്ത പ്രദേശമെന്ന തിരിച്ചറിവില്വിദേശികള്സൈരന്ധ്രിവനത്തിനു നല്കിയ ഓമനപ്പേരാണ് സൈലന്റ്വാലി. 237 ചതുരശ്രകിലോമീറ്റര്വിസ്തീര്ണമുള്ള സൈലന്റ്വാലി 1985ല്ദേശീയോദ്യാനമായും 2007ല്അതീവ സംരക്ഷിത പ്രദേശമായും പ്രഖ്യാപിക്കപ്പെട്ടു. വനവാസകാലത്ത് പഞ്ചപാണ്ഡവന്മാരും കുന്തിയും എത്തിച്ചേര്ന്നുവെന്ന ഐതിഹ്യത്തിലാണ് സൈരന്ധ്രിവനം, കുന്തിപ്പുഴ, പാത്രക്കടവ് എന്നീ പേരുകള്ഉടലെടുത്തത്. മഴക്കാടുകളില്നിന്ന് ഉറവകൊള്ളുന്ന അനേകം അരുവികള്ചേര്ന്നാണ് കുന്തിപ്പുഴയാകുന്നത്. സൈലന്റ്വാലിക്കു പുറത്ത് മാറുന്ന രൂപത്തോടൊപ്പം തൂതപ്പുഴയായി കുന്തി ഭാരതപ്പുഴയില്വിലയംപ്രാപിക്കുന്നു. സിംഹവാലന്‍ , കരിങ്കുരങ്, കടുവ, പുള്ളിപ്പുലി, വരയാട്, ആന, കാട്ടുപോത്ത് തുടങ്ങി 315 ഇനം ജീവികളും ഇരുന്നൂറോളം ഇനം പക്ഷികളും അമ്പതോളം ഇനത്തില്പ്പെട്ട പാമ്പുകളും സൈലന്റ്വാലിക്കു സ്വന്തം. അപൂര്വയിനം ഓര്ക്കിഡുകളുള്പ്പെടെ സസ്യസമ്പത്തും നിശ്ശബ്ദതയുടെ താഴ്വരയിലുണ്ട്. പാലക്കാട് ജില്ലയില്മണ്ണാര്ക്കാടുനിന്ന് 19 കിലോമീറ്റര്അകലെ മുക്കാലിയിലാണ് ബേസ് ക്യാമ്പ്. എറണാകുളത്തുനിന്ന് 180 കിലോമീറ്ററുണ്ട് മുക്കാലിക്ക്. രാവിലെ എട്ടുമുതല്പകല്ഒന്നുവരെയാണ് വനത്തിനുള്ളില്പ്രവേശനം. വൈകിട്ട് ആറിനുശേഷം വനത്തിനുള്ളില്തങ്ങാന്അനുവദിക്കില്ല. സ്വകാര്യവാഹനങ്ങള്ക്കും നിയന്ത്രണമുണ്ട്. ഒന്നിലധികം ദിവസത്തെ ട്രക്കിങ് ഉള്പ്പെടെയുള്ള സന്ദര്ശനത്തിന് മുന്കൂര്ബുക്കിങ് ആവശ്യമാണ്. ഫോണ്‍ : 0492-4253225
news source: Deshabhimani News Paper

അഭിപ്രായങ്ങളൊന്നുമില്ല:

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km