"ഗുരുനാഥൻ തുണചെയ്കാ സന്തതം തിരുനാമങ്ങൾ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നര ജന്മം സഫലമായിത്തീർന്നിടാൻ "
ഗുരുവും ,ദൈവവും കൂടി എന്റെ അടുത്ത് വന്നാൽ ഞാൻ ഗുരുവിനെയായിരിക്കും ആദ്യം വന്ദിക്കുക എന്നു പറഞ്ഞത് കബീർദാസാണ് ,കാരണം ഗുരുവാണ് എനിക്ക് ദൈവം ഉണ്ട് എന്നു പറഞ്ഞു തന്നത് .. അറിവ് പകരുമ്പോൾ അതിരില്ലാത്ത ആകാശവും അലിവ് കലരുമ്പോൾ അമൃത് വിളമ്പുന്ന അലയാഴിയുമായിരുന്ന എന്റെ ഗുരുനാഥൻ വിട പറഞ്ഞു പോയിട്ട് ഏഴു വർഷങ്ങൾ. .... 2007ൽ ഞാൻ ഡിഗ്രിക്ക് ഇംഗ്ലീഷ് തോറ്റുനുനടന്നിരുന്ന കാലത്താണ് അവിചാരിതമായി തങ്കപ്പൻ മാസ്റ്ററുടെ ക്ലാസ്സിൽ എത്തുന്നത് .. മണ്ണാർക്കാട് ssi computer centerലെ ഒരു ക്ലാസ്സ്‌മുറിയിൽ കുറച്ചു കുട്ടികൾക്ക് ക്ലാസ്സ് എടുക്കുകയായിരുന്നു അദ്ദേഹം, ജവഹർലാൽ നെഹ്‌റുവിന്റെ Glimbesess of modern world history യിലെ ചെറിയ ഭാഗമായ coming of Gandhi എന്ന പാഠഭാഗമാണ് അദ്ദേഹം അപ്പോൾ പഠിപ്പിച്ചിരുന്നത്, കമ്പ്യൂട്ടറിൽ power pointന്റെ സാഹായത്തോടെ എടുത്തിരുന്ന ക്ലാസ്സിൽ ഞാനും അറിയാതെ മുഴുകിപോയി. ... വളരെ മനോഹരാമായ ക്ലാസ്സ് ആയിരുന്നു അദ്ദേഹത്തിന്റെത് change the voice പഠിപ്പിക്കാൻ ഒരു പാട്ട് തന്നെ മാഷ് ചിട്ടപ്പെടുത്തിയിരുന്നു . "I വന്നാൽ me യാകും,We വന്നാൽ us ആകും, you വന്നാൽ you തന്നെ, he വന്നാൽ him ആകും , she വന്നാൽ her ആകും, they വന്നാൽ them ആകും, it വന്നാൽ it തന്നെ ". ഞാനും , രാജേഷും ,റസ്സലും മാത്രമായിരുന്നു ആൺകുട്ടികളായി മാഷുടെ ക്ലാസ്സിൽ ഉണ്ടായിരുന്നത്, മാഷ്ക്ക് ഞങ്ങളെ വല്യ കാര്യമായിരുന്നു ,ഞങ്ങളെ മാഷുടെ വീട്ടിലേക്കും, മോളുടെ കല്യാണത്തിനൊക്കെ ക്ഷണിച്ചിരുന്നു . shakespeareയെയും , Johan keats നെയും shelly യെയും പഠിപ്പിക്കുന്നത്തിന്റെ കൂടെ ചങ്ങമ്പുഴയും ഇടപളളിയും കടന്നുവന്നിരുന്ന ക്ലാസ്സ് ഒരു റൊമാന്റിക് നൊസ്റ്റാൾജിയ തന്നെ സൃഷ്ടിച്ചിരുന്നു.. ഒരു ദിവസം അദ്ദേഹം S.T Colleridge ന്റെ kubla khan എന്ന കവിത എടുത്തു കൊണ്ടിരിക്കെ മുനാഫ് ഖാൻ എന്ന ഒരു വ്യക്തി കാണാൻ വന്നു അപ്പോൾ ക്ലാസ്സിന്റെ അന്തരീക്ഷം നഷ്ടപെടാതിരിക്കാൻ അദ്ദേഹം ഞങ്ങളോട് പറഞ്ഞു we studied a khan this khan is khubla khan, the another khan outside the class that khan is munaf khan. ..... വളരെ മനോഹരമായ അദ്ദേഹത്തിന്റെ ക്ലാസ്സ് അനുഭവങ്ങൾ ധാരാളം എഴുതാൻ ഉണ്ട് സ്ഥലപരിമിതിമൂലം ഇപ്പോൾ നിർത്തുന്നു . .ഞങ്ങൾ കുറച്ചു വിദ്യാർത്ഥികളെ വെച്ച് തുടങ്ങിയ ആ class room പിന്നീട് മണ്ണാർക്കാട് കോടതിപ്പടിയിൽ CAS College എന്ന പേരിൽ വലിയ ക്യാംപസായി ഉയർന്നു വരുമ്പോഴാണ് അവിചാരിതമായി അദ്ദേഹം നമ്മോട് വിടപറഞ്ഞത്. ... ആത്മാവിന് നിത്യശാന്തി നേരുന്നു. ..