ശിലാരേഖകള്‍(inscriptions) ചരിത്രപ0നത്തിലെ പ്രാധാനപ്പെട്ട ഉപാദാനങ്ങളാണ്.മണ്ണാര്‍ക്കാട് താലൂക്കിലെ വിവിദ പ്രദേശങ്ങളില്‍ നിന്ന് ശിലാരേഖകള്‍കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.അലനല്ലൂര്‍ ത്യക്കാവില്‍ ക്ഷേത്രത്തിലെ ശിലാരേഖ ഇതില്‍ പ്രധാനപ്പെട്ടതാണ്.സംസ്ക്യതവും വട്ടെഴുത്തും കൂടികലര്‍ന്ന ഈ ശിലാരേഖവായിച്ചുകോണ്ട് പതിനൊന്നാം നുറ്റാണ്ടിലെ ശിലാരേഖയാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ശിലലിഖിതത്തിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം നുറ്റാണ്ടില്‍തന്നെ ഒരു ജനപഥം ഇവിടെ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.ഞരളത്ത് ക്ഷേത്രത്തിലെ ശിലാരേഖ, പള്ളികുറുപ്പ് ശിലാരേഖ,എഴുത്താന്‍പാറയിലെശിലാലിഖിതം,പുരാതനമായകോളപ്ളാകം പള്ളിയിലെ ലിഖിതരേഖ തുടങ്ങിയ ശിലാരേഖകള്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നിന്നും ലഭിച്ച പ്രാധാനശിലരേഖകളാണ്. ഇതില്‍ പള്ളികുറുപ്പ് ശിലാരേഖയെകുറിച്ച് മാത്രമേ ശരിയായ പ0നം നടന്നിട്ടുള്ളൂ. വട്ടെഴുത്തില്‍ എഴുതിയ പള്ളികുറുപ്പ് ശിലാരേഖവായിച്ച് കൊണ്ട് ഒരു ഹിന്ദുജന്മിയും ഒരു മുസ്ലീംകുടിയാനും തമ്മില്‍ നടന്ന ഭൂമി ഇടപാടിന്റെ രേഖയാണെന്ന് എൻ.വി. കൃഷ്ണവാരിയർ രേഖപ്പെടുത്തിയിട്ടുണ്ട്(കൂടുതല്‍ ഇതിനെക്കുറിച്ച് വായിക്കാന്‍ എൻ.വി. കൃഷ്ണവാരിയരുടെ കലോത്സവം എന്ന ഗ്രന്ഥത്തില്‍ 'പള്ളികുറുപ്പ് ശിലരേഖ' എന്ന ഭാഗം വായിക്കുക). മണ്ണാര്‍ക്കാട് താലൂക്കിലെ ശിലാലിഖിതങ്ങളെക്കുറിച്ചു ഇനിയും ശരിയായപ0നം നടന്നിട്ടില്ല. മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടിപോലെയുള്ള പ്രദേശങ്ങളില്‍ ശിലാരേഖകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചരിത്രനേഷകനായ രാജന്‍ അട്ടപ്പാടിയെപോലെയുള്ളവര്‍ അഭിപ്രായപ്പെടുന്നു. വള്ളുവനാട് ചരിത്രത്തിന്റെ രചയിതാവും ലിഖിതങ്ങള്‍ വായിക്കുന്നതില്‍ വിദ്ദക്തനുമായ രാജേന്ദുവിനെപോലെയുള്ളവര്‍ നടത്തുന്ന ഒറ്റപ്പെട്ട പ0നശ്രമങ്ങള്‍ മണ്ണാര്‍ക്കാട് താലുക്കിന്റെ ചരിത്രത്തിലുപരി കേരളചരിത്രത്തിനുതന്നെ മുതല്‍കുട്ടാവും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.
Posted by Ashik Edathanattukara, 6-1-2015
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ