ശവം അടക്കുന്നതിനു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വലിയ മൺപാത്രം (ഒരുതരം ശവക്കല്ലറ) ആണു നന്നങ്ങാടി. ഗ്രാമ്യമായി ചാറ
എന്ന പേരിലും അറിയപ്പെടുന്നു. മൃതദേഹം ഭരണികളിലാക്കി മണ്ണിനടിയിൽ
കുഴിച്ചിടുകയായിരുന്നു പതിവ്. മുതുമക്കച്ചാടി എന്നും പേരുണ്ട്.
മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നു.
കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്.
പ്രാചീന തമിഴ് കൃതികളിൽ ഇതേക്കുറിച്ചുള്ള സൂചനകൾ കാണാം.
Posted by Ashik ,21-11-2010
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ