. മണ്ണാര്‍ക്കാട്- അട്ടപ്പാടി- മുള്ളിവഴി ഊട്ടി കാനന യാത്ര

മുള്ളി വഴി ഊട്ടി  കാനന യാത്ര ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഊട്ടിയിലേക് ഈ വഴി തിരഞ്ഞെടുക്കാം 👇 . മണ്ണാര്‍ക്കാട്- അട്ടപ്പാടി- മുള്ളി- മാഞ്ഞൂര്‍- വഴി  .സുന്ദരമായ കാഴ്ചകൾ നിറയെ സമ്മാനിക്കുന്നു. വിജനമായ പാത. അൽപം ഓഫ്ടോഡ്‌ ,മുള്ളി ചെക്ക്‌ പോസ്റ്റിൽ നിന്നും 50 രൂപ കൈമടക്ക്‌ നൽകിയാൽ യാത്ര തുടരാം.പിന്നീടങ്ങോട്ട്‌ കാഴ്ചകൾ തുടങ്ങുകയായി. . വാഹനം വളഞ്ഞ് പുളഞ്ഞ‌ ചെറു റോഡിലൂടെ അങ്ങ്‌ ചുരം കയറിപ്പോകുന്നു.ചെറു തടാകങ്ങളും മൊട്ടക്കുന്നുകളും അരുവികളും വാഹനം നിറുത്തി നിറുത്തി കാണേണ്ട കാഴ്ച തന്നെയാണു. നിഗൂഡമായ ഉൾവഴികൾ , ദൂരെയെവിടെയോ ഒളിച്ചിരിക്കും പോലെ ചെറുകുടിലുകൾ, പച്ചപ്പ്‌ ആഘോഷമാക്കിയ പ്രകൃതി.ഇലഞ്ഞിപ്പൂക്കളുടെ അതിമനോഹര മണം. . ഭവാനിപ്പുഴയെ സുന്ദരിയാക്കാൻ ഒഴുകുന്ന വലിയ നീർച്ചാലുകൾ മത്സരിച്ചൊഴുകുന്നു. കൃഷിയും കാടും കുന്നും മലയും .... മലഞ്ചെരുവിലൂടെ ,43 ഹെയർപിൻ.മുപ്പത്തി ഒമ്പതാമത്‌ ഹെയർപ്പിന്നിൽ കാനഡ പവർ ഹൗസ്‌. . കാട്ടുപൂക്കളുടേയും യൂക്കാലിപ്റ്റസിന്റേയും മണം വീശും തണുത്ത കാറ്റ്‌. തേയിലയില നുള്ളി കെട്ടുകളാക്കിപ്പോകുന്നവരും , ചെറു ടീ ഫാക്ടറികളും ലവ്‌ ഡെയിൽ നിന്ന് കേറ്റീവാലിലെ റെയിൽ വേ സ്റ്റേഷനും കുഞ്ഞ്‌ റയിൽ പാളവും കൂനൂരിന്റെ സുന്ദര കാഴ്ചകളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണു. . . ആവശ്യമായ ഭക്ഷണം കരുതുന്നത്‌ നന്നാകും. റോഡുകൾ നല്ലത്‌ തന്നെയാണു. കാർ യാത്രക്ക്‌ കുഴപ്പമില്ല. പൊലൂഷൻ സർട്ടിഫിക്കറ്റ്‌ കയ്യിലുണ്ടാകണം . ഒറിജിനൽ ലൈസൻസും . വൈകീട്ട്‌ 5 മണിക്ക്‌ മുമ്പ്‌ മുള്ളി ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞിരിക്കണം. 

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km