മണ്ണാര്‍ക്കാട് നായര്‍ തറവാട്

ഒരു കാലത്ത് അധികാരത്തിന്റേയും സമ്പന്നതയുടേയും ഉന്നതിയില്‍ നാട്ടുഭരണം ഉള്ളംകയ്യില്‍ നിര്‍ത്തിയ മണ്ണാര്‍ക്കാട് നായര്‍ തറവാട് കെട്ടിട സമുച്ഛയം നാശോന്മുഖമാകുന്നു. നാട്ടുഭരണത്തിന്റെ കാലശേഷം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടേയും കലാരംഗത്തിന്റേയും കൂടി തറവാടായിരുന്നു ഇവിടം. ഏറെ പ്രശസ്തമായ തനിയാവര്‍ത്തനം സിനിമയില്‍ ബാലന്‍ മാഷിന്റെ തറവാടായി ചിത്രീകരിച്ചത് ഇവിടെയായിരുന്നു. അധര്‍വം, അനന്തന്‍ താമസിക്കുന്ന വീട്, ഗസല്‍, അമ്മ, അംബിക ചേച്ചി തുടങ്ങി നിരവധി മലയാള സിനിമകള്‍ ഈ തറവാട്ടില്‍ പിറവിയെടുത്തു. കേരള വാസ്തുവിദ്യയുടെ കേതാരമായ ഈ പതിനാറുകെട്ടിലെ പ്രധാന നാലുകെട്ടിലെ പണിയെല്ലാം പ്രശസ്തമായ ഉളിചെത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ അപൂര്‍വമായി കാണപ്പെടുന്ന പതിനാറുകെട്ടുകളില്‍ ഒന്നാണ് ഈ തറവാട്. വള്ളുവനാട്ടിലെ പ്രഭു കുടുംബത്തില്‍വച്ചേറ്റവും ശക്തരായിരുന്നവരാണിവര്‍.ഇവരുടെ ഉദ്ഭവത്തെക്കുറിച്ചു ചരിത്രത്തില്‍ വര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ചരിത്രത്തില്‍ ഒരുപാട് കഥകള്‍ മണ്ണാര്‍ക്കാട് നായര്‍ തറവാട്ടുക്കാരെകുറിച്ച് പറയുന്നുണ്ട്. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ വള്ളുവനാട് രാജാവ് തോല്‍ക്കുകയും വള്ളുവനാടിന്റെ ഒരു ഭാഗമായ മണ്ണാര്‍ക്കാട്, അട്ടപ്പാടി, പൂഞ്ചോല എന്നീ വിശാലഭൂഭാഗങ്ങളുടെ ഭരണകര്‍ത്താവായി സാമൂതിരി തന്റെ പടനായകരിലൊരാളെ നിയോഗിക്കുകയും പിന്നീടദ്ദേഹം മണ്ണാര്‍ക്കാട് മുപ്പില്‍ നായര്‍ എന്നറിയപ്പെടുകയും ചെയ്തുവെന്നതാണ് ഒരു ചരിത്രം.ഹിസ്റ്റോറിയന്‍ കോങ്ങാട് ബാലഗംഗാധരന്‍ മാഷ് പറയുന്നത് ഇങ്ങനെയാണ് .വള്ളുവനാട്ടിലെ പ്രഭുകുടുംബങ്ങളില്‍ പെടുമെങ്കിലും മണ്ണാര്‍ക്കാട് നായര്‍ക്ക് നാടുവാഴി സ്ഥാനമുണ്ടായിരുന്നില്ല .വമ്പിച്ച ഭൂസ്വത്തിനു ഉടമയായിരുന്നു ഇവര്‍ .മണ്ണാര്‍ക്കാട് മലവാരവും, അട്ടപ്പാടിയും ,സൈലന്റ് വാലിയുമടക്കം ഇവരുടെ സ്വകാര്യ സ്വത്തായിരുന്നു .കുന്നത്താട്ട് മാടമ്പില്‍ എന്നാണ് ഗൃഹനാമം. ഇവിടുത്തെ സ്ഥാനിക്കു അരിയിട്ടു വാഴ്ചയുണ്ടായിരുന്നു. തച്ചങ്ങാട്ട് അച്ചന്‍ ആണു പട്ടോല മേനോന്‍ ( പ്രധാന കാര്യസ്ഥന്‍). അരക്കുര്‍ശ്ശി ദേശത്തു ഉദയര്‍ക്കുന്നു ഭഗവതിയാണു ഇവരുടെ പരദേവത.മണ്ണാര്‍ക്കാട് നായര്‍ക്കു ചാത്തു ഉണ്ണാമന്‍ എന്നാണു സ്ഥാനം. രണ്ടാം സ്ഥാനം യാക്കുണ്ണാമന്‍ എന്നു പറയും . എന്റെ നായാട്ടുടയ അനന്തിരവന്‍ എന്നാണു വള്ളുവക്കോനാതിരി ഇവരെ സംബോധന ചെയ്യുക.നാടു വാഴിയല്ലാത്തത് കൊണ്ടു മാലിഖാന്‍ അനുവദിച്ചില്ലെന്നും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഏകദേശം ഇരുനൂറോളം വര്‍ഷം പഴക്കമുണ്ട് ഈ തറവാടിനെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത് . വള്ളുവനാടിന്റെ ചരിത്രത്തില്‍ ഇവര്‍ക്കുള്ള പങ്ക് ഏറെ വലുതാണ്....

August 11, 2017 | 2:44 pm IST... Suprabadham News Paper

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km