മണ്ണാര്‍ക്കാട്‌ താലൂക്കിലെ സ്ഥലനാമങ്ങളുടെ ചരിത്രവും ഐതിഹ്യവും

മണ്ണാർക്കാട്
പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കിൽ മണ്ണാർക്കാട് നായർ വീട്ടിൽ നിന്ന് ആണ് മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികൾ മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന വള്ളുവക്കോനാതിരിയും മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.തമിഴ് ചെട്ടിയാര്‍മാരും, മണ്ണാര്‍ക്കാട് മുപ്പില്‍നായരും അലക്കുജോലിക്കായി തമിഴ്നാട്ടില്‍നിന്നും വണ്ണാരെ കൊണ്ടുവന്നു എന്നും അങ്ങനെ ഈ സ്ഥലം വണ്ണാര്‍ക്കാട് (അന്ന് ഇവിടം കാടുകള്‍കൊണ്ട് സമൃദ്ധമായിരുന്നു) എന്നറിയപ്പെടുകയും കാലക്രമേണ വണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാടായി മാറി എന്നും പറയപ്പെടുന്നു. മലബാര് മാന്വലില് മണ്ണാര്‍ക്കാടിന് വീണാര്‍ക്കര് എന്നു പേരുള്ളതായി കാണാം(പേജ് 524, 1985 എഡിഷന്). മറ്റൊരു അഭിപ്രായം മണ്ണും ആറും കാടും ചേരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട്‌ എന്ന നാമം ലഭിച്ചു .

അട്ടപ്പാടി

ഈ പ്രദേശം പരക്കെ രക്തം വലിച്ചു കുടിക്കുന്ന അട്ടയുടെ ശല്യത്തിനു വിധേയമായിരുനെന്നും, ആവഴിക്ക്‌ അട്ടയും, വില്ലേജ്‌ എന്നര്‍ത്ഥമുള്ള 'പാടി'യും ചേര്‍ന്നാണു അട്ടപ്പാടി എന്ന പേരുവന്നത്‌ census of India, 196, Vol.VII, Kerala, 1961 p.12 ല് കണുന്നു. കേരളത്തിലെ ജൈനമതസ്വധീനതയും ഈ പേരു വരാന്‍ കാരണമായിരിക്കാമെന്ന് വി.വി.കെ. വാലത്ത്‌ തന്റെ സ്ഥലനാമ ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നു.
കുമരംപുത്തൂര്‍
കുമരന്‍= പഴനിയാണ്ടവന്‍, പഴനിയാണ്ടവന്‍ ഊര്‍ എന്നതില്‍ നിന്നാണു കുമരംപുത്തൂര്‍ ഉണ്ടായത്‌ എന്നാണൊരുഭിപ്രായം.

പയ്യെനെടം
പയ്യെന്‍ ചെട്ടിയുടെ ഇടം പയ്യെനെടമായി തീര്‍ന്നു എന്നാണു കഥ.(സാമുതിരിയൂടെ സൈന്യാധിപന്‍ ഉണ്ണിയേറാടിയും സഹോദരന്മാരും പയ്യെന്‍ ചെട്ടിയെ വധിച്ചു എന്നാണു ചരിത്രം)

പാത്രകടവ്‌
വളരെ ഉയരത്തില് നിന്നും പാറക്കെട്ടിലേക്ക് വെള്ളം വീണ് കാലക്രമേണ പാറയ്ക്ക് പാത്രത്തിന്റെ ആകൃതി കൈവന്നതായും വെള്ളത്തിന്റെ ശക്തിയായ പതനം കൊണ്ടാണ് പാത്രത്തില് വെള്ളം വീഴുന്നതുപോലെയുള്ള ശബ്ദം കേള്‍ക്കുന്നതെന്നും ഇത്‌ കാരണം പാത്രകടവ്‌ എന്ന പേരുലഭിച്ചു എന്നാണു കഥ.പാഞ്ചാലിയുടെ അക്ഷയപാത്രം കഴുകിയ സ്ഥലം ആണു പാത്രകടവ്‌ ആയത്‌ എന്നാണു ഐതിഹ്യം.അരക്കില്ലത്തു നിന്ന് രക്ഷപ്പെട്ട പാണ്ഡവര് ഭക്ഷണം കഴിച്ച്, പാത്രം കഴുകി കമഴ്ത്തിയതാണ് പാത്രക്കടവ് എന്നാണ് മറ്റൊരു ഐതിഹ്യം.

ആറാട്ടുകടവ്‌
പഞ്ചപാണ്ഡവര്‍ നീരാട്ടുനടത്തിയ സ്ഥലം എന്നാണു ഐതിഹ്യം.

 പെുമ്പടാരി-
പെരും പട (വലിയ സൈന്യം ) തമ്പടിച്ചിരുന്ന സ്ഥലം

മൈലാംമ്പാടം
മയിലുകള്‍ വളരെയധികമുള്ള പ്രദേശം.

അരകുറുശ്ശി
അരചന്റെ കുറുച്ചി- നാടുവാഴിയുടെ നഗരം എന്ന അര്‍ഥത്തിലാണു അരകുറുശ്ശി എന്ന പേരുകിട്ടിയത്‌. നാടുവാഴിയയിരുന്ന മണ്ണാര്‍ക്കാട്‌ മൂപ്പില്‍ നായരുടെ കൊട്ടാരം നമ്മുക്കിപ്പോഴും അരക്കുര്‍ശ്ശിയില്‍ കാണാന്‍ കഴിയുന്നുണ്ട്‌.

തച്ചമ്പാറ
തച്ചന്റെ പാറയാണു തച്ചമ്പാറ എന്നായി തീര്‍ന്നതെന്നു നമുക്ക്‌ വിശ്വസിക്കാം.

തെങ്കര
തേന്‍ കരയാണു തെങ്കരയായത്‌ എന്ന് കരുതപെടുന്നു.

കാരാകുര്‍ശ്ശി
കാരച്ചെടികളുടെ നാട്‌-കാരാകുര്‍ശ്ശി. കുറിച്ചി എന്നാല്‍ ഗ്രാമം, കുന്നിന്‍പുറം എന്നൊക്കെയാണര്‍ഥം.

ഷോളയൂര്‍
ചോലൈ (വനം) ഊര്‍ (പ്രദേശം) ആണു ഷോളയൂരായത്‌.

അരിയ്യൂര്‍

ഒരു കാലത്ത്‌ നെല്‍ക്യഷി ധാരാളമുണ്ടായിരുന്ന പ്രദേശമാണു അരിയൂര്‍. അരി+ഊര്‍= അരിയൂര്‍ ആയി തീര്‍ന്നതായിരിക്കാം

തച്ചനാട്ടുകര
മഹാഭാരത കഥയില്‍ പാണ്ഡവരെ നശിപ്പിക്കാന്‍ ആയി അരക്കില്ലം തീര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി പറഞ്ഞു നല്‍കിയ തച്ചന് എട്ടു കര സമ്മാനമായി നല്‍കി എന്നും തച്ചന് എട്ടു കര എന്നതില്‍ നിന്നും ലോപിച്ചാണ് തച്ചനാട്ടുകര എന്ന പേരുണ്ട യിഎന്നാണു ഐതിഹ്യം.

തിരുവിഴാംകുന്ന്
ഭഗവതി ഉത്സവം നടന്ന കുന്നാണു തിരുവിഴാംകുന്ന് എന്നാണുപറയപെടുന്നത്‌.

വിയ്യകുര്‍ശ്ശി
വിയ്യന്റെ കുന്ന് വിയ്യകുര്‍ശ്ശി.

കച്ചേരിപറംമ്പ്‌
കച്ചേരി സ്ഥിതിചെയ്തിരുന്ന പ്രദേശം
കച്ചേരിപറംമ്പ്‌

കുണ്ടൂര്‍കുന്ന്-
കൂണ്ടൂര്‍ എന്ന തറവാട്‌ ഉണ്ടായിരുന്നത്‌ കൊണ്ട്‌

ചെത്തല്ലൂര്‍
സിദ്ധനെല്ലൂരാണു ചെത്തല്ലൂര്‍ ആയിമാറിയെതെന്നു പറയപെടുന്നു.

നാട്ടുകല്‍
ഇവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നത്‌ കൊണ്ടാണു നാട്ടുകല്‍ എന്ന പേരു ലഭിച്ചത്‌.

അമ്പത്തിയ
ഞ്ചജ്‌
ആദ്യമൊക്കെ ദൂരം മയില്‍ എന്ന പേരിലായിരുന്നു കണകാക്കിയിരുന്ന്ത്‌ കോഴിക്കോട്ട്‌ നിന്ന് ഇവിടേക്ക്‌55 മയില്‍ ആണു ദൂരം.

ഭീമനാട്‌
പഞ്ചപാണ്ഡവരില്‍ പ്രധാനിയായ ഭീമന്റെ നാട്‌ എന്ന അര്‍ഥത്തില്‍ ആണു ഭീമനാട്‌ എന്ന പേരു ലഭിച്ചു എന്നാണു ഐതിഹ്യം.

മാളിക്കുന്ന്
മാളികക്കുന്ന് ആണു പിന്നിട്‌ മാളിക്കുന്നായി മാറിയത്‌. പഴമക്കാര്‍ പറയുന്നത്‌ ഇവിടെ ഒരു മാളികയുണ്ടായിരുന്നു എന്നാണ്ണ്‍.

അലനല്ലൂര്‍

അലക്കിനു-തല്ലിനു പേരുകേട്ട ഊര്‍ ആണു പിന്നീട്‌ അലനല്ലൂര്‍ ആയിതീര്‍ന്നത്‌.

പാലക്കടവ്‌
പാലാട്ട്‌ രാജകൂടുംബത്തിന്റെ വസതിക്ക്‌ സമീപത്തുള്ളകടവ്‌ എന്ന അര്‍ഥത്തിലാവാം പാലക്കടവ്‌ എന്ന പേരു ലഭിച്ചത്‌.

ഉണ്ണിയാല്‍
ഇവിടെ ഒരു ആല്‍മരം ഉണ്ടായിരുന്നതു കൊണ്ടാകാം ഈ പേരു വന്നത്‌.

എടത്താനാട്ടുകര
എടത്താനാട്ടുകരയുടെ പഴയ പേരു നെല്ലുക്കുര്‍ശ്ശിയായിരുന്നു. 20താം നൂറ്റാണ്ടിന്റെ തുടക്കത്തിലാണു എടത്താനാട്ടുകര
യായത്‌. കോട്ടമല യുടെയും വെള്ളിയാര്‍ പുഴയുടെയും ഇടയിലുള്ള പ്രദേശം എന്ന അര്‍ഥത്തിലാവാം ഈ പേരു ലഭിച്ചത്‌.


കൊടിയംകുന്ന്
പറയന്‍ സമൂഹത്തില്‍ ഒടിയന്‍ എന്ന സമ്പ്രദായമുണ്ടായിരുന്നു. ഒടിയന്‍ കുന്ന് എന്ന പദമാണു പിന്നീട്‌ കൊടിയം കുന്നായി തീര്‍ന്നത്‌.

മുണ്ടക്കുന്ന്
തല മുണ്ഡനം ചെയ്തവരുടെ കുന്ന് എന്ന അര്‍ത്ഥത്തിലാവാം ഈ പേരുകിട്ടിയത്‌.


**** സ്ഥലനാമചരിത്രം ലേഖകന്റെമാത്രം അഭിപ്രായമാണ്ണ്‍ തെറ്റുകളുണ്ടാവാം.......................

*****&&&*****നിങ്ങള്‍ക്കും നിങ്ങളൂടെ പ്രദേശത്തിന്റെ നാമചരിത്രമോ, ഐത്യഹ്യമോ ഇവിടെ രേഖപ്പെടുത്താം................... commentsല്‍ രേഖപ്പെടുത്തുക
                                             Posted by Ashik Edathanattukara, 11-11-2011
.

അഭിപ്രായങ്ങളൊന്നുമില്ല:

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km