മണ്ണാര്‍ക്കാടിന്റെ ചരിത്രാതീതകാലം (Pre-Historic Period of Mannarkkad)

    

              ചരിത്രാതീതകാലം വേണ്ടത്ര വ്യക്തമായ രേഖകളില്ലാത്ത കാലമാണ്‌ . എഴുതപ്പെട്ട ചരിത്രമില്ലാത്ത വിദൂരഭൂതകാലമാണിത്. ശിലായുഗം,മീസോലിത്തിക്കാലഘട്ടം,നവീനശിലായുഗം,വെങ്കലയുഗം, അയോയുഗം,എന്നിങ്ങനെ ചരിത്രാതീതകാലത്തെ തിരിക്കാം.     പ്രാചീന ശിലായുഗത്തിന്റെ(Paleolithic Period) അവശിഷ്ടങ്ങള്‍ മണ്ണാര്‍ക്കാടിന്റെ ചുറ്റുപാടുകളില്‍ നിന്നും കിട്ടിയിട്ടില്ല. സൂക്ഷമശിലായുഗത്തിലെ(Megalithic Period)

ആയുധങ്ങള്‍ കാഞ്ഞിരപ്പുഴയില്‍ നിന്നും കണ്ടെടുക്കപെട്ടിട്ടുണ്ട്‌. എന്നിരുന്നാലും വളരെ കുറച്ച്‌ ശിലായുഗാവശിഷ്ട്ങ്ങള്‍ മാത്രമേ മണ്ണാര്‍ക്കാട്‌ താലൂക്കില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്‌. നന്നങ്ങാടികള്‍, വിശാലമായകല്‍ വ്യത്തങ്ങള്‍, കുടകല്ലുകള്‍, നിലത്തുകാണപെടുന്ന തൊപ്പിക്കല്ലുകള്‍ തുടങ്ങിയ ശിലായുഗാവശിഷ്ടങ്ങള്‍ കാഞ്ഞിരപ്പുഴ, പയ്യെനെടം, അലനല്ലൂര്‍, തെങ്കര, ഉപ്പുകുളം എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുക്കപെട്ടിട്ടുണ്ട്‌. നന്നങ്ങാടികുന്ന്

പോലെയുള്ള സ്ഥലനാമങ്ങളൂടെ ഉറവിടം തന്നെ ശിലായുഗ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1974ല്‍ കാഞ്ഞിരപ്പുഴഡാം നിര്‍മ്മാണത്തിനിടയില്‍ കണ്ടെത്തിയ കല്‍മഴു നവീനശിലായുഗാവശിഷ്ടമാണെന്ന് പറയപ്പെടുന്നു. പാലക്കാട്‌ ജില്ലയില്‍ നവീനശിലായുഗ(Neolithic Period) അവശിഷ്ടങ്ങള്‍ കൂടുതലാണേന്ന് ബ്രിട്ടീഷ്കാലഘട്ടത്തിലെ പ0നങ്ങളില്‍ നിന്നുതന്നെ വെക്തമായിരുന്നു. ബ്രിട്ടീഷ്‌ കാലഘട്ടത്തില്‍ പാലക്കാട്‌ ചുരം സര്‍വ്വേനടത്തുന്നതിനിടയില്‍ നവീനശിലായുധങ്ങള്‍ ലഭിച്ചതായി ബ്രിട്ടീഷുകാരനായ ഫ്രൂട്ടേ പ്രസ്താവിച്ചിട്ടുണ്ട്‌.പാലക്കാട്‌ താലൂക്കിലെ ആനക്കര പോലെയുള്ള പ്രദേശങ്ങളിലെ പ0നങ്ങളില്‍നിന്നു ധാരാളം ശിലായുഗവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. എന്നിരുന്നാലും മണ്ണാര്‍ക്കാട്‌ താലൂക്കില്‍ ശിലായുഗസംസ്കാരവുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ പ0നങ്ങള്‍ ഉണ്ടായിട്ടില്ല.

                                  Posted by Ashik Edathanattukara,18-05-2013


അഭിപ്രായങ്ങളൊന്നുമില്ല:

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km