അമ്പംകുന്ന് ബീരാൻ ഔലിയ മഖാം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം അംമ്പംകുന്ന് എന്ന സ്ഥലത്ത് കാപ്പങ്ങൽ മുഹമ്മദ് മുസ്ലിയാരുടെ വീടിന്റെ പൂമുഖത്താണ് അമ്പംകുന്ന് ബീരാൻ ഔലിയ മഖാം സ്ഥിതി
ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ കിഴിശ്ശേരി പുളിക്കല്‍ കണ്ടി ത്തറവാട്ടില്‍ കോയാ മുട്ടിയുടെയും വിയ്യ കുട്ടിയുടെയും മകനായി കർഷക കുടുംബത്തില്‍ ജനനം .മദ്രസ്സ പഠനത്തില്‍ വലിയ മികവ് കാണിച്ച ബീരാൻ കുട്ടി ചെറുപ്പത്തില്‍ തന്നെ വീടിനടുത്തുള്ള മയിലാടും പള്ളിയില്‍ കൃത്യമായി ജമാഅത്തില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
അതിനു ശേഷം കുട്ടിയില്‍ അക്കാലത്ത് കുട്ടിൽ പ്രകടമായ പല മാറ്റങ്ങളും കണ്ടപ്പോൾ ഭ്രാന്താണെന്നു പോലും ചിലര്‍ വിധി എഴുതി .
അങ്ങനെ ഉമ്മ കുട്ടിയുമായി പണ്ഡിതനായ കുഞ്ഞി ക്കോയ തങ്ങളെ സമീപിച്ചു.
പേടിക്കാനില്ല എന്ന മറുപടി ആയിരുന്നു തങ്ങളില്‍ നിന്നും
ലഭിച്ചത് .
പതിമൂന്നാമത്തെ വയസ്സില്‍ അജ് മീറിലേക്ക് നാട് വിട്ടു പോയ മഹാന്‍ ഇരുപത്തി ഏഴാം വയസ്സിലാണ് തിരിച്ചു വരുന്നത് .ശേഷം രിയാളക്ക് വേണ്ടി സമയം ചിലവഴിച്ചത് പാലക്കാട് ജില്ലയിലെ അമ്പംകുന്നിലായിരുന്നു .
ജാതി മത ഭേതമന്യേ നാട്ടുകാരുടെ ഇഷ്ട തോഴന്‍ ആയിരുന്ന ബീരാന്‍ ഔലിയപ്പാപ്പ ഭക്ഷണത്തിനു ബുദ്ധിമുട്ടിയിരുന്ന ആ നാട്ടുകാർക്ക് അരിയും മറ്റും കൊണ്ട് വന്നു അന്നദാനം നല്കുകമായിരുന്നു .
വലിയ ദിക്ര്‍ സദസ്സിന്റെ അവസാനത്തിലയിരുന്നു ഈ ഭക്ഷണം നല്കിയിരുന്നത്.
നാനാ വിഭാഗം ജനങ്ങളുടെയും അത്താണി യായ ബീരാന്‍ ഔലിയ ഹിജ്റ 1387 ല്‍ ഇഹലോകവാസം വെടിഞ്ഞു.
ഔലിയയുടെ ഭൗതിക ശരീരം മണ്ണാർക്കാട്ടെ പളളി ഖബറിസ്ഥാനിലേക്ക് കൊണ്ട് പോകാൻ ഒരു അന്നത്തെ പ്രമുഖ സ്വകാര്യ വ്യക്തി തുനിഞ്ഞെങ്കിലും ബീരാൻ ഔലിയയുടെ വസിയത്ത് അറിയാമായിരുന്നവർ അതിനെ തടയുകയും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ കാപ്പുങ്ങൽ മുഹമദ് മുസ്ലിയാരുടെ വീടിന്റെ പൂമുഖത്ത് തന്നെ അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കുകയും ചെയ്യുക ആയിരുന്നു.

Transport in Mannarkkad

Mannarkkad is well connected by road to all other parts of Kerala. NH 213connecting Kozhikkode and Palakkad passes through the town

Nearest Railway Station:
Palakkad Jn-40 k.m,Ottapalam-40 k.m,Shornur Jn-44K.m,Mealature-24K.M,Angadippuram-30 k.m


Nearest Airport: Calicut Airport-80 km,Coimbatore Airport-90 km